
ഈരാറ്റുപേട്ട: കളത്തൂക്കടവ് റൂട്ടിൽ വലിയ മംഗലത്ത് കെ എസ് ആർ ടി സി ബസും,മേലുകാവ് ഗ്യാസ് ഏജൻസിയുടെ വണ്ടിയും തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.
മേലുകാവ് സ്വദേശി റിൻസ് സെബാസ്‌റ്റ്യനാണ് മരിച്ചത്. ഇൻഡ്യൻ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച റിൻസ്.

ഈരാറ്റുപേട്ടയിൽ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്നും എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു.