കളത്തുകടവ് ഭാഗത്തുള്ള കെട്ടിട മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 19 ലക്ഷം രുപ വിലമതലക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് ഈരാറ്റുപേട്ട പോലീസ് പിടികൂടി.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെയായിരു റെയ്ഡ്. ഈരാറ്റുപേട്ട നടയ്ക്കല്‍ കോന്നച്ചാടത്ത് സാലിം എന്നറിപ്പെടുന്ന സാലിഹ് എന്നയാളായിരുന്നു കെട്ടിടം ഗോഡൗണിന് എന്നപേരില്‍ വാടകയ്ക്ക് എടുത്തിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കടന്നത്. 24 വലിയ ചാക്കുകളിലാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. സമീപ ജില്ലകളിലേക്ക് ഉള്‍പ്പെടെ ഇവിടെനിന്നാണ് വിതരണം നടത്തിയിരുന്നത്.
പ്രതിയായ സാലിഹ് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കായി പോലീസ് സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ക്ക് സഹായം നല്‍കിവന്നിരുന്നവര്‍ ഉള്‍പ്പെടെ പോലീസിന്റെ നിരീക്ഷണത്തിലാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19