ഈരാറ്റുപേട്ട: നഗരസഭയുടെ കീഴിലുള്ള കടുവാമു ഴി ബസ് സ്റ്റാൻ്റിൽ ബസുകൾ കയറിയിറങ്ങുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
2014 ജൂണിലാണ് ഈ ബസ്സ്റ്റാൻറ് പ്രവർത്തനം തുടങ്ങിയത്. ഒരു വർഷമായി സ്റ്റാൻ്റിൽ ബസ് കയറുന്നില്ല. ഇപ്പോൾ സാമൂഹ്യ വിരുദ്ധ കേന്ദ്രമായി ഈ ബസ് സ്റ്റാൻ്റ് മാറിയിരിക്കുന്നു. കംഫർട്ട് സ്റ്റേഷൻ നശിപ്പിച്ചിരിക്കുകയാണ്.അനധികൃതമായി ഇവിടെ ലോറികൾ പാർക്ക് ചെയ്യുകയാണ്.
ടൗണിലെ ബസ്സ് റ്റാൻറ് അടുത്ത വർഷം പുതുക്കി പണിയുകയാണ്. ഇതു കാരണം ബസുകൾ പാർക്ക് ചെയ്യുവാൻ ഇതു ഉപയോഗിക്കേണ്ടി വരും. ഈ ബസ് സ്റ്റാൻ്റ് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ അധികൃതർ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19