Erattupetta News

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്, എ സ്കൂളിൽ പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെയും, ഖുർറത്തു ഐൻ പ്രീ പ്രൈമറി ക്ലാസ്സിൻ്റെയും ഉദ്ഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

നാല്പതാം വാർഷികാഘോഷ പരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാനേജർ എം.എസ് പരിത് മഠത്തിൽ അദ്ധ്യക്ഷനായിരുന്നു,

ഹെഡ്മിസ്ട്രസ്സ് ജ്യോതി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.പി.നാസർ ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ, നൗഫൽ ബാഖവി, കെ.എ മാഹിൻ, സി.പി. ബാസിത്, കെ.എ മുഹമ്മദ് ഹാഷിം, ഫൈസൽകുന്നേൽ, ബീമാനാസർ, മനാഫ് കല്ലൂത്താഴം, സിറാജ് പി.കെ, ജോജി ബേബി, അർഷദ് പി.അഷ്റഫ്, അൻസിയ എം.എം എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും, ഗാനസന്ധ്യയും നടന്നു.

Leave a Reply

Your email address will not be published.