രാമപുരം: ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5. 30 വരെ നീറാന്തനം സ്കുൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരവും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആർ.സി. ഓഫീസ്/അംഗീകൃത പഠന കേന്ദ്രങ്ങളിൽ ലഭിക്കും. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരത്തിന് ഫോൺ: 0471 2325101, 8281114464. ഇ-മെയിൽ: keralasrc@gmail.com
പാലാ: നീലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മത്തച്ചൻ ഉറുമ്പുകാട്ട് (കേരള കോൺ (എം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ജോർജ് ജോസഫി (സി. പി.എം )നെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഭരണസമിതിയുടെ പ്രഥമ യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തുടർന്നു ചേർന്ന അനുമോദനയോഗത്തിൽ പ്രൊഫ.ലോപ്പസ് മാത്യു,കുര്യാക്കോസ് ജോസഫ്, രാജേഷ്വാളിപ്ലാക്കൽ, സി ഒ രഘുനാഥ്, ജോയി വടശ്ശേരി, ജോസ് കുന്നുംപുറം, ബേബി ഉറുമ്പുകാട്ട്, ‘സെബാസ്റ്റ്യൻ കട്ടക്കൽ, സെൻ. സി. പുതുപ്പറമ്പിൽ, ജിജി തമ്പി, ബെന്നി ഈരൂരിക്കൽ എന്നിവർ പ്രസംഗിച്ചു.