കടുത്തുരുത്തി ടൗണില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അപകടത്തിനു കാരണം മല്‍സരയോട്ടവും അമിത വേഗതയും

കടുത്തുരുത്തി: ടൗണില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ യുവാവിന് സാരമായ പരിക്ക്. കടുത്തുരുത്തി പൂഴിക്കോല്‍ മുകളേപ്പറമ്പില്‍ ബിനു തോമസ് (32)നാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. എറണാകുളം ദിശയിലേക്കു പോകുകയായിരുന്ന ബിനുവിന്റെ ബൈക്കില്‍ എറണാകുളത്തു നിന്നും വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

രണ്ടു ബൈക്കുകള്‍ തമ്മില്‍ മല്‍സരയോട്ടം നടത്തുന്നതിനിടെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ബിനുവിന്റെ ബൈക്കില്‍ ഇടിച്ചത്.

മല്ലപ്പള്ള സ്വദേശികളായ യുവാക്കള്‍ ആപ്പാഞ്ചിറ മുതല്‍ മല്‍സരയോട്ടം നടത്തുകയായിരുന്നുവെന്ന് ഇവര്‍ക്കു പിന്നാലെ എത്തിയ യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply