മുണ്ടക്കയം ചോറ്റിയില്‍ കടന്നല്‍ ആക്രമണം: ഏഴു പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്തിനടുത്ത് ചോറ്റിയില്‍ കടന്നല്‍ ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി 26ാം മൈലിലുള്ള മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌റ്റേറ്റ് തൊഴിലാളികളാണ് പരിക്കേറ്റവര്‍.

ചോറ്റി സ്വദേശി മടമലയില്‍ ബിന ജോജി (43), ചിറ്റി അഞ്ചാനിക്കല്‍ ലിസമ്മ (55), കങ്ങഴ ചോറ്റി ഗീത സജി (48), ചിറ്റടി കളപുരയ്ക്കല്‍ രാധാമണി (52), ചിറ്റടി താന്നിമട്ടം ജാന്‍സി സാമുവല്‍ (50), ചോറ്റി ചെങ്ങാട്ടൂര്‍ ഉമ്മുകുലുസു (53), ചിറ്റടി വടശ്ശേരിപറമ്പില്‍ ആലിസ് (59) എന്നിവര്‍ക്കാണ് കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റത്.

Advertisements

ഇവരില്‍ ഗുരുതരമായി പരിക്കേറ്റ 4 പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആലീസ്, ഗീത, ഉമ്മുക്കുലുസു എന്നിവരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

You May Also Like

Leave a Reply