പഞ്ചായത്തിൻ്റെ ഉപഹാരം സമ്മാനിച്ചു

കടനാട്: പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സ്‌, സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ നൂറു ശതമാനം വിജയം നേടിയ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് കടനാട് ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം മാണി സി കാപ്പൻ എം എൽ എ സമ്മാനിച്ചു.

പ്രിൻസിപ്പൽ മാത്തുക്കുട്ടി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം അധ്യക്ഷത വഹിച്ചു.

ഫാ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ, ഉഷ രാജു, ഷിലു കൊടൂർ, ബേബി ഉറുമ്പുകാട്ട്, സാലി തുമ്പമറ്റം, റോക്കി ഒറ്റപ്ലാക്കൽ, ജയ്‌മോൻ നടുവിലേക്കൂറ്റ് എന്നിവർ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply