കടനാട്ടിൽ കോവിഡ് പ്രതിരോധം ഊർജ്ജിതമാക്കി

കടനാട്: പഞ്ചായത്തിൽ മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം അറിയിച്ചു.

പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളിലും ഓഫീസുകളും അണു നശീകരണം നടത്തി. രോഗികളുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കി. പ്രൈമറി സമ്പർക്കത്തിൽ ഉൾപ്പെട്ട 14 വ്യക്തികളെ ക്വാറൻറീനിലാക്കി. മറ്റു സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ ശ്രവ പരിശോധനയ്ക്കു വിധേയരാക്കും.

പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും എത്തുന്നവർ നിർബ്ബന്ധമായും പേരും അഡ്രസും ഫോൺ നമ്പരും രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തവർക്കെതിരെ നിയമ നടപടികൾക്കു നിർദേശം നൽകി. സമ്പർക്കപട്ടികയിലുള്ള നീലൂർ, മറ്റത്തിപ്പാറ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനും നിർദേശമുണ്ട്.

100 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുന്നതിനുളള നടപടികൾ പൂർത്തീകരിച്ചു. തുടർനടപടികൾ ആലോചിക്കുന്നതിനായി ഇന്ന് (21/07/2020) രാവിലെ 10.30നു അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേരുമെന്നും പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം അറിയിച്ചു.

join group new

You May Also Like

Leave a Reply