പാലാ കടനാട്ട് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, സ്ഥിരീകരിച്ചത് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക്

കടനാട്: ഏറ്റുമാനൂരിനു പിന്നാലെ പാലാ കടനാട്ടിലും രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടു സ്വദേശികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റും.

തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ഇവര്‍ അടുത്തിടെ നാട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയായിരുന്നു.

ALSO READ: ഏറ്റുമാനൂര്‍ മല്‍സ്യ മാര്‍ക്കറ്റില്‍ രണ്ടു പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടച്ചു

ഇരുവരും ക്വാറന്റയിനിലായിരുന്നുവെന്നും മറ്റാരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണു പ്രാഥമിക വിവരമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം അറിയിച്ചു.

join group new

Leave a Reply

%d bloggers like this: