കടനാട്: ജലനിധി സുസ്ഥിര പദ്ധതിയിലൂടെ കടനാട് പഞ്ചായത്തിലെ 4 കുടിവെള്ള പദ്ധതിക്കായി 70 ലക്ഷം രൂപ അനുവദിച്ചു.
കൈതക്കൻ-പൂതക്കുഴി കുടിവെള്ള പദ്ധതി (31 ലക്ഷം, കൊടുമ്പിടി ടൗൺ കുടിവെള്ള പദ്ധതി (19 ലക്ഷം), തുരുത്ത് പദ്ധതി (4 ലക്ഷം), ഉപ്പുമാക്കൽ പദ്ധതി (16 ലക്ഷം) എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
ഇതിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും 75 ശതമാനം സർക്കാർ വിഹിതവുമാണ്.
പഞ്ചായത്തിലെ 28 കുടിവെള്ളപദ്ധതികളുടെ കേടുപാടുകളും പോരായ്മകളും പരിഹരിക്കുന്നതിനായി 2 കോടി രൂപയുടെ അനുമതിക്കായി സർക്കാരിൽ അപേക്ഷ നൽകിയിട്ടു പഞ്ചായത്ത് പ്രസിഡൻ്റ് ജെയിസൺ പുത്തൻകണ്ടം അറിയിച്ചു.
