കടനാട്: കടനാട് പഞ്ചായത്തിലെ പാമ്പനാല്‍ വെള്ളചാട്ടവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രാദേശിക ടൂറിസം കേന്ദ്രീ വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്‍മേല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു.
നയന മനോഹരമായ പ്രകൃതിദത്ത വെള്ളച്ചാട്ടം കാണുവാന്‍ ഇവിടെ ധാരാളം പേര്‍ എത്തുന്നുണ്ട്.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമീപിച്ചതിനെ തുടര്‍ന്ന് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും വെള്ളച്ചാട്ട പ്രദേശം സന്ദര്‍ശിച്ചു.
മലനിരകളുടെ പ്രകൃതി സൗന്ദര്യം നിറഞ്ഞ കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറ- മനത്തൂര്‍ പ്രദേശത്താണ് ഈ വെള്ളച്ചാട്ടമുള്ളത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി അറിയിച്ചു.
ടൂറിസം വകുപ്പ് ഒരു പഞ്ചായത്തില്‍ ഒരു പ്രാദേശിക ടൂറിസം കേന്ദ്രം ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പാമ്പനാലും ഉള്‍പ്പെടുത്തുവാനാണ് ശ്രമിക്കുന്നത്.
ഇവിടേക്ക് റോഡ്, പാര്‍ക്കിംഗ്, ഇരുപ്പിട സൗകര്യം, വിശ്രമകേന്ദ്രം എന്നിവയാണ് പ്രദേശിക വാസികളുടെ ആവശ്യങ്ങള്‍. മിനി ഹൈഡല്‍ പ്രൊജക്ട്, സാഹസിക ടൂറിസം, ചെക്ക്ഡാം എന്നീ സാദ്ധ്യതകളും പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ആവശ്യമായ സഹകരണങ്ങള്‍ നാട്ടുകാര്‍ ഉറപ്പു നല്‍കി.
പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെന്‍സി പുതുപ്പറമ്പില്‍, ജനപ്രതിനിധികളായ ജയ്‌സണ്‍ പുത്തന്‍കണ്ടം, കെ.ആര്‍. മധു, ജിജി തമ്പി, സെബാസ്ത്യന്‍ കട്ടയ്ക്കല്‍, വി.കെ. സോമന്‍, സംഘടനാ നേതാക്കളായ ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജോയി വടശ്ശേരി, ജോണി എടക്കര, തോമസ് പുതിയാമഠം, ബെന്നി ഈരൂരിക്കല്‍, സന്തോഷ് കൊട്ടാരം, ബെന്നി പുളിക്കല്‍, ബേബി കല്ലാനികുന്നേല്‍, തമ്പി ഉപ്പുമാക്കല്‍, ജോസ്‌കുട്ടി പീടികമല, രാജിമോന്‍ കലവനാല്‍ എന്നിവരും പദ്ധതി ചര്‍ച്ചയില്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19