കടനാട്ടില്‍ 5 വര്‍ഷം മുന്‍പു മരിച്ച പിതാവു വോട്ടു ചെയ്തു, സംഭവമറിഞ്ഞ മകന്‍ ഞെട്ടി

പാലാ; അഞ്ചു വര്‍ഷത്തിനു മുന്‍പു മരിച്ച പിതാവിന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ കടന്നപ്പോഴും ഈ മകന്‍ ഇത്രയൊന്നും വിചാരിച്ചു കാണില്ല. നിരുപദ്രവകാരിയായ ഒരു അബദ്ധം ആകാം എന്നു കരുതി ക്ഷമിച്ചു. പക്ഷേ മരിച്ചുപോയ പിതാവ് വോട്ടു ചെയ്തുവെന്നു പറഞ്ഞതോടെ സംഗതി ഗുരുതരമായി.

കടനാട് ഗ്രാമപഞ്ചായത്ത് സ്വദേശി സജി നെല്ലംകുഴിയാണ് അഞ്ചു വര്‍ഷം മുന്‍പു നിര്യാതനായ തന്റെ പിതാവിന്റെ പേരില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ രംഗത്തു വന്നത്. തനിക്കു നീതി ലഭിക്കുന്നതിനായി കോടതിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ബൂത്തിലെ ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് മരിച്ചുപോയ തന്റെ പിതാവിന്റെ പേരില്‍ വോട്ടു ചെയ്തിരിക്കുന്നതെന്നും സജി ആരോപിച്ചു.

You May Also Like

Leave a Reply