കടനാട്: നിര്‍ധന കുടുംബാംഗങ്ങളും വിധവകളുമായ സഹോദരിമാര്‍ക്ക് സിപിഐ എം കടനാട് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്നു നടക്കും.
മാനത്തൂരിലെ പള്ളിക്ക് സമീപം നിര്‍മിച്ച വീടിന്റെ മുന്നില്‍ പകല്‍ 11ന് ചേരുന്ന സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ കുടുംബത്തിന് താക്കോല്‍ കൈമാറും. മാനത്തൂര്‍ കല്ലേപ്ലാക്കല്‍ ചിന്നമ്മ, ഫിലോമിന എന്നിവരുടെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് കൈമാറുന്നത്.
ഭിന്നശേഷിക്കാരനായ മകനും വിദ്യാര്‍ഥിയും ഉള്‍പ്പെടെ മൂന്ന് മക്കളും അടങ്ങുന്ന ചിന്നമ്മയും സഹോദരി ഫിലോമിനയും അടങ്ങുന്ന കുടുംബം മണ്‍കട്ടയില്‍ നിര്‍മിച്ച ഇടിഞ്ഞ് വീഴാറായ വീട്ടിലായിരുന്നു കഴിഞ്ഞു വന്നത്.
കുടുംബത്തിന്റെ ദുരവസ്ഥ കണ്ടാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. കുടുംബത്തെ ലോക്കല്‍ സെക്രട്ടറി കെ ഒ രഘുനാഥിന്റെ വീട്ടിലേയ്ക്ക് മാറ്റി പാര്‍പ്പിച്ച് ഇടിഞ്ഞ് വീഴാറായ വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് നിര്‍മിച്ചത്.
പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മറ്റ് സുമനസുകളില്‍ നിന്നുമായി ശേഖരിച്ച ഏഴ് ലക്ഷം രൂപാ ചിലവിലാണ് നിര്‍മാണം നടത്തിയത്. 700 ചതുരശ്രയടിയിലുള്ള വീട്ടില്‍ മൂന്ന് മുറി, അടുക്കള ഹാള്‍, സിറ്റൗട്ട്, വര്‍ക്കേരിയ, ശുചിമുറി സൗകര്യങ്ങളും ഉണ്ട്.
2020 ഓഗസ്റ്റില്‍ പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് തറക്കല്ലിട്ട വീട് ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിത്. പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ ഭവന നിര്‍മാണം നിര്‍മാണം പൂര്‍ത്തികരിച്ച അഞ്ചാമത്തെ ലോക്കല്‍ കമ്മിറ്റിയാണ് കടനാട്.
മിസ്റ്റര്‍ കേരള ക്ലാസ് ഫസ്റ്റും സ്വര്‍ണ മേഡല്‍ ജേതാവും മിസ്റ്റര്‍ സൗത്ത് ഇന്ത്യയിലേക്ക് സെലെക്ഷന്‍ നേടിയ ജോസ് പുളിക്കലിനെ യോഗത്തില്‍ മന്ത്രി ആദരിക്കും. യോഗത്തില്‍ സിപിഐ എം കടനാട് ലോക്കല്‍ സെക്രട്ടറി കെ രഘുനാഥന്‍ അധ്യക്ഷനാകും.
ജില്ലാ സെക്രട്ടറി എ വി റസല്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോര്‍ജ്, രമ മോഹന്‍, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം ജറി ജോസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി കട്ടക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, കടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി ആര്‍ സാബു എന്നിവര്‍ സംസാരിക്കും.
നിര്‍മാണ കമ്മിറ്റി ട്രെഷറര്‍ കെ ജി ഷാജന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ എ സെബാസ്റ്റ്യന്‍ നന്ദിയും പറയും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19