കടനാട് പള്ളി സഹവികാരിക്ക് കോവിഡ്; പള്ളി ഏഴു ദിവസത്തേക്ക് അടച്ചു

കടനാട്: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന സഹവികാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി ഏഴു ദിവസത്തേക്ക് അടച്ചു.

പള്ളി അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഇനി തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാകൂ എന്ന് അറിയിച്ചിട്ടുണ്ട്.

Advertisements

വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സഹവികാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികാരികളും പള്ളി അധികാരികളും ചേര്‍ന്നു ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നാണ് ജനുവരി 16 മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.

ഇന്ന് മുതല്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അറിയിച്ചു.

You May Also Like

Leave a Reply