കടനാട് പള്ളി അണുവിമുക്തമാക്കി

കടനാട്: കടനാട് പള്ളിയില്‍ കോവിഡ് ശുചീകരണ പ്രവര്‍ത്തനം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷാ രാജുവിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും പള്ളി കമ്മറ്റിക്കാരുടെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്.

ഇന്നലെ വൈകുന്നേരം പള്ളിയിലെ സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പള്ളി അണുവിമുക്തമാക്കിയത്.

Advertisements

അതേ സമയം, കോവിഡിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് പള്ളി തുറക്കില്ലെന്നും തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അറിയിച്ചിട്ടുണ്ട്.

You May Also Like

Leave a Reply