കടനാട് സർവീസ് സഹകരണ ബാങ്ക് സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് മൊബൈൽഫോൺ നൽകുന്ന വിദ്യാ തരംഗിണി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പലിശരഹിതമായി പതിനായിരം രൂപ ഫോൺ വാങ്ങുന്നതിനായി നൽകുന്നത്.

അപേക്ഷ നൽകിയ മുഴുവൻ വിദ്യാർഥികൾക്കും ഫോൺ അനുവദിച്ചു നൽകിയ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് സാബു പി. ആർ നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ ക.എസ്, കമ്മിറ്റി അംഗങ്ങളായ അഡ്വ ആൻറണി ഞാവള്ളിൽ , ഷിലു കൊടൂർ ,സോണിയ റോയി എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19