Pala News

കടനാട് ബാങ്കിനെ തകര്‍ക്കാന്‍ ഗൂഢശ്രമം; ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണസമിതി

കടനാട്: കടനാട് സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാങ്കിനെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്.

ബാങ്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ഭീതിപ്പെടുത്താനും വേണ്ടി സമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയാണ് തത്പരകക്ഷികള്‍. ബാങ്കിനെതിരെ നാളുകളായി ദുരാരോപണമാണ് ഉന്നയിക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്കു അറിയാം.

ജനങ്ങളില്‍ ഭീതി പരത്തി ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമം ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ വ്യാജ പ്രചാരണം തള്ളിക്കളയുമെന്നും ഭരണസമിതി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള പലിശരഹിത വായ്പ, മറ്റു വായ്പകള്‍, ചിട്ടി, റിക്കിംഗ് ഡിപ്പോസിറ്റ്, ഡെയിലി കളക്ഷന്‍ നിക്ഷേപം, സ്ഥിരനിക്ഷേപം മുതലായവയും നല്ല നിലയില്‍ നടക്കുന്നുണ്ടെന്നു പ്രസിഡന്റ് സാബു പി ആര്‍, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.