കടനാട്: കടനാട് സർവ്വീസ് സഹകരണ ബാങ്കിനെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ദുരാരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബാങ്ക് പ്രസിഡൻറ് പി ആർ സാബു പറഞ്ഞു.
നാളുകളായി അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിക്കുകയാണ്. നിരന്തരം സമരങ്ങൾ നടത്തി ബാങ്കിനെതിരെ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയാണ് സമരങ്ങളുടെ ലക്ഷ്യം.
ഇത്തരം വ്യാജ ആരോപണങ്ങളെ സഹകാരികൾ തള്ളിക്കളഞ്ഞതാണ്. സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പലരും ബാങ്കിൽ നിന്നും വലിയ തുകകൾ വായ്പയെടുത്ത് ദീർഘനാളായി കുടിശികയായി ജപ്തി നടപടി നേരിടുന്നവരാണ്.
കോവിഡ് പ്രതിസന്ധിയിൽ കടനാട്ടിലുള്ളവർക്കു സാമ്പത്തിക ആശ്വാസമേകുന്നത് ബാങ്കാണ്. വായ്പ, ചിട്ടി, നിക്ഷേപം തുടങ്ങിയവ നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും സമരങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങൾക്കു ബോധ്യമായെന്നും പ്രസിഡൻ്റ് പറഞ്ഞു.
തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ബാങ്ക് പ്രവർത്തന ലാഭം നേടിയിട്ടുണ്ട്. 20-21 ൽ മാത്രം ഒരു കോടി 83 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയിരിക്കുന്നത്.
കുടിശ്ശിക നിവാരണ ത്തിനായി നിയമ നടപടികളും അദാലത്തും നടത്തി വരികയാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ടെന്നും പ്രസിഡൻ്റ് അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19