കടനാട് :- കടനാട് ബാങ്കിൽ ഭരണസമിതി നടത്തിയ സാമ്പത്തിക അഴിമതിക്കെതിരെ ബിജെപി തുടർ സമരത്തിലേക്ക് . ഭരണസമിതി നടത്തിയ അഴിമതി യൂണിറ്റ് ഇൻസ്‌പെക്ടർ പരിശോധന നടത്തി കണ്ടെത്തുകയും, റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഈ റിപ്പോർട്ടിൽ കണ്ടെത്തിയ അഴിമതിയിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം സഹകരണ സംഘം രജിസ്ട്രാർക്ക് (ജനറൽ) ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.
തുടർ സമരത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ കടനാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ എല്ലാ ബ്രാഞ്ചിന് മുൻപിലും ധർണ നടത്തുവാൻ ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാംകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് സുധീഷ് നെല്ലിക്കൻ, പഞ്ചായത്ത് ഭാരവാഹികളായ സാജൻ, വിഷ്ണു അറയ്ക്കൻ , ഗോപി കവളംമാക്കൽ, തുടങ്ങിയവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19