കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് പരിശീലനം ആരംഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങൾക്കു പുറമേ ഒഴിവുള്ള സീറ്റുകളിൽ മറ്റു പിന്നാക്ക വിഭാഗങ്ങളേയും പരിഗണിക്കും. ജൂൺ 20നു വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. യോഗ്യത: എസ്.എസ്.എൽ.സി./ഉയർന്ന യോഗ്യതകൾ. 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാഫോറം ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04828-202069, 9947066889, 9048345123.
ഇന്ന് കോട്ടയം ടൗണിൽ മുഖ്യമന്ത്രി കർഷക സംഘം സംസ്ഥാന സമ്മേള വേദിയിൽ പ്രസംഗിക്കുകയാണ്. ഈ പരിപാടിയിലേക്ക് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സിപിഎം നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിക്കുന്നത്. എന്നാൽ ഇതിൽ ഒരു പ്രൈവറ്റ് ബസ്സിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേയ്ക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ല. നിയമം ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകരുമായി 90% ബസ്സുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളത്. ഈ പോകുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന് അപകടം പറ്റിയാൽ പെർമിറ്റ് Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ റേച്ചൽ ജോൺസൺ നിര്യാതയായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ റേച്ചൽ ജോൺസൺ (55) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അപ്രതീക്ഷിത മരണം. നെഞ്ചുവേദനയെ തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പാലായിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടമല വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2020 സെപ്റ്റംബർ 27 നായിരുന്നു ഭർത്താവ് ഷാജിയുടെ വിയോഗം. റേച്ചലിന്റെ സംസ്കാരം നാളെ രാവിലെ 10 Read More…