Politics

കേറെയില്‍: യുഡിഎഫ് ഇരകളുടെ ആശങ്കകള്‍ക്ക് ഒപ്പമെന്ന് എം കെ മുനീര്‍

കോട്ടയം: കേറെയില്‍ പദ്ധതിയുടെ അശാസ്ത്രീയമായ പ്രഖ്യാപനവും , സര്‍വ്വേകളും, കേരളത്തിലെ ജനങ്ങളെ ആകമാനം ഭീതിയില്‍ ആക്കിയിരിക്കുകയാണെന്ന് ഡോ: എം.കെ.മുനീര്‍ ങഘഅ അഭിപ്രായപ്പെട്ടു.

നിലവില്‍ കേരളത്തില്‍ വര്‍ഷങ്ങളായി തുടക്കം കുറിച്ച ശബരി റെയില്‍ പാത ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായ പാരിസ്ഥിതിക പഠനം പോലും നടത്താതെ പ്രഖ്യാപിച്ചിരിക്കുന്ന കെ. റെയില്‍ പദ്ധതി അപ്രായോഗികമാണെന്നും അദ്ധേഹം പറഞ്ഞു.

കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികളും , നിര്‍ദ്ധേശങ്ങളും കേള്‍ക്കുന്നതിനായി കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന സബ് കമ്മറ്റിയെ അഭിസംബോധനചെയ്ത് ഡഉഎ ഈ പദ്ധതിയുടെ ഇരകളുടെ ആശങ്കള്‍ക്കൊപ്പമാണെന്നും സബ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ എം.കെ. മൂനിര്‍ കൂട്ടിച്ചേര്‍ത്തു.

മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍മന്ത്രി കെ.സി. ജോസഫ് , സി.പി. ജോണ്‍, രാജന്‍ ബാബു, മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍ , കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പി.എം.സലിം, സാജന്‍ ഫ്രാന്‍സീസ്, വി.ജെ. ലാലി, പി.എസ്. ബഷീര്‍, കെ.റ്റി. ജോസഫ്, ജയിസണ്‍ ജോസഫ്, സിബി ജോണ്‍ കൊല്ലാട്, ഫാറുക്ക് പാലയംപറമ്പില്‍, കുര്യന്‍ പി. കുര്യന്‍, പി.കെ. അബ്ദുള്‍ സലാം, എബി പൊന്നാട്ട് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുള്ള ആളുകള്‍ നേരിട്ടെത്തി നല്‍കിയ പരാതികളും സബ് കമ്മറ്റി സ്വീകരിച്ചു.

Leave a Reply

Your email address will not be published.