ഇരിങ്ങാലക്കുട: കെ. മോഹൻദാസ് എക്സ് എംപിയുടെ 25 ാം ചരമ വാർഷികവും അനുസ്മരണ സമേമളനവും അവാർഡ് വിതരണവും 20 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ തോമസ് ഉണ്ണിയാടൻ അറിയിച്ചു.
കെ. മോഹൻദാസ് എക്സ് എംപി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. മുൻ ഗവ. ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തും.
മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, മുൻ മന്ത്രി മോൻസ് ജാസഫ് എംഎൽഎ, മുൻ എംപി ഫ്രാൻസിസ് ജോർജ്, ടി.ജെ. സനീഷ്കുമാർ ജോസഫ് എംഎൽഎ, മുൻ എംഎൽഎ ജോണി നെല്ലൂർ, ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. ആനി കുരിയാക്കോസ്, ഫൗണ്ടേഷൻ സെക്രട്ടറി മിനി മോഹൻദാസ്, എം.പി. പോളി, സി.വി. കുരിയാക്കോസ്, ജോയ് ഗോപുരാൻ, പി. മണി, ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ മികച്ച വനിതാ കോളജിനുള്ള പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ സെബി മാളിയേക്കൽ (ദീപിക, കടലോളം കണ്ണീരുമായി തീരം എന്ന പരന്പര), പ്രിയ എളവള്ളിമഠം (ഏഷ്യാനെറ്റ്, മരണ രഹസ്യം തേടുന്ന ശ്മശാന നടത്തിപ്പുകാരൻ) എന്നിവർക്കും മന്ത്രി സമ്മാനിക്കും.

മിനി മോഹൻദാസ്, റോക്കി ആളൂക്കാരൻ, പി.ടി. ജോർജ്, സി ജോയ് തോമസ്, എം.കെ. സേതുമാധവൻ, ഫെനി എബിൻ വെള്ളാ നിക്കാരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.