തിരുവനന്തപുരം: രാഷ്ട്രീയത്തിലെയും കുടുംബജീവിതത്തിലെയും അത്യപൂർവ ചിത്രങ്ങളുടെ വിപുലമായ ‘ പ്രദർശനവുമായി കെ.എം.മാണിക്ക് തലസ്ഥാന നഗരിയുടെ സ്മരണാഞ്ജലി.
മരണമില്ലാത്ത ഓർമകളുടെ മൂന്നു വർഷം എന്ന പേരിൽ കെ.എം. മാണി സ്റ്റഡി സെൻറർ മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച ചിത്രപ്രദർശനവും അനുസ്മരണവും കേരള കോൺഗ്രസ് ( എം) ചെയർമാൻ ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
എന്നും കർഷകരുടെയും അവശ ജനവിഭാഗങ്ങളുടെയും തോഴനായിരുന്നു കെ.എം.മാണിയെന്ന് ജോസ്.കെ.മാണി എം.പി. അനുസ്മരിച്ചു. അദ്ദേഹം രൂപം നൽകിയ അദ്ധ്വാനവർഗസിദ്ധാന്തത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിച്ചുവരികയാണ്. കരുതലിൻ്റെയും കാരുണ്യത്തിൻ്റെയും ആൾരൂപമായിരുന്നു മണി സാറെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.
കെ.എം.മാണി സ്റ്റഡി സെൻ്റർ ചെയർമാൻ സി.ആർ.സുനു ആദ്ധ്യക്ഷത വഹിച്ചു.
Adv ജോബ് മൈക്കിൾ MLA , സ്റ്റീഫൻ ജോർജ് EXMLA, Prof. ലോപ്പസ് മാത്യു, ജോർജ് കുട്ടി അഗസ്‌തി, ബെന്നി കക്കാട്, സഹായദാസ്, ആനന്ദകുമാർ, ഷാജി കൂതാളി, നസീർ സലാം, സതീശൻ മെച്ചേരി, നെയ്യാറ്റിൻകര സുരേഷ്, ശാന്തകുമാർ, ബാലരാമപുരം കണ്ണൻ, പാപ്പനംകോട് ജയചന്ദ്രൻ, ഫോർജിയാ റോബർട്ട്, AH ഹഫീസ്, S S മനോജ്, ആര്യനാട് സുരേഷ്,അഖിൽ ബാബു എന്നിവർ സംസാരിച്ചുവർക്കല സജീവ് സ്വാഗതവും ഷാജി കൂതാളി നന്ദിയും പറഞ്ഞു.