രാജ്യത്ത് ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ നിലവില്‍ സാധാരണ പോലെ റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്കിയ തീയതി വരെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്വീകരിക്കും. ഇതിന് എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് നിര്‍ദ്ദേശം നല്കി. ഇതിന് വിപരീതമായി വരുന്ന വാര്‍ത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകള്‍ സ്വീകരിക്കരുത് എന്ന യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നും നോട്ടുകള്‍ സ്വീകരിക്കാത്ത പരാതികള്‍ വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നും മാനേജ്മെന്റ് വ്യക്തമാക്കി. നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച Read More…
രാമപുരം :രാമപുരം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ തിങ്കളാഴ്ച രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 വരെ പാല ചുവട്, ഏഴാച്ചേരി ബാങ്ക്, ഏഴാച്ചേരി ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
പാലാ: നഗരത്തിൽ പുതിയ ജൈവ മാലിന്യ സംസ്കാരണ പ്ലാൻ്റ് തുറന്നു. സർക്കാർ അംഗീകൃത തുമ്പൂർമൂഴി മോഡൽ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ , സോഷ്യോ എക്കണോമിക് യൂണിറ്റ് അസിസ്റ്റൻറ് ഡയറക്ടർ കെ.അർ.സജിനി ,.എഞ്ചനീയർ രശ്മി തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നീനാ ജോർജ് Read More…