പാലാ: ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വികസനവും നടപ്പാക്കി മാതൃകാ നഗരസഭയായി പാലായെ മാറ്റുന്നതിനായുടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ജോസ്.കെ.മാണി എംപി പുതിയതായി ചുമതല ഏറ്റെടുത്ത നഗരസഭാദ്ധ്യക്ഷന്‍ ആന്റോ ജോസിനോടും നഗരസഭാ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു.
കുടിവെള്ള ലഭ്യത, ഭവന രഹിതര്‍ക്ക് വീട്, മാലിന്യ സംസ്കരണം, ആരോഗ്യ പരിപാലനം തുടങ്ങിയവയ്ക്കും നഗര സൗന്ദര്യവല്‍ക്കരണത്തിനും മുന്‍ഗണന നല്കി നടപ്പാക്കുവാന്‍ നിര്‍ദ്ദേശിച്ചു.
നഗര സഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം നേതൃയോഗം നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.
ഫിലിപ്പ് കുഴി കുളം അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാല്‍, നിര്‍മ്മല ജിമ്മി, സാജന് തൊടുക, തോമസ് ആന്റണി, ബിജു പാലൂപടവില്‍, ബൈജു കൊല്ലംപമ്പില്‍, ഷാജു തുരുത്തേല്‍, ടോബിന് കണ്ടനാട്ട്, സാജന് മണിയങ്ങാട്ട്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സണ്ണി പൊരുന്നകോട്ട്, മത്തച്ചന് ഉറുമ്പുകാട്ട്, ജയ്സണ്‍ മാന്തോട്ടം, ജോര്‍ജ്കുട്ടി ചെറുവള്ളി, സാവിയോ കാവുകാട്ട്, പെണ്ണമ്മ ജോസഫ്, കുഞ്ഞുമോന് മാടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.