നീന്തൽ സ്ക്കൂൾ തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ജോയി അബ്രാഹം

പാലാ: നീന്തൽ സ്ക്കൂൾ തലം മുതൽ പാഠ്യവിഷയമായി വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് ജോയി അബ്രാഹം  അഭിപ്രായപ്പെട്ടു.

മല്ലികശേരിയിലെ കോക്കാട്ട് കടവിൽ ഒഴുക്കിൽ പെട്ട ഒന്നര വയസുകാരിയെ സാഹസീകമായി  രക്ഷപെടുത്തിയ അനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നീ വിദ്യാർത്ഥികൾക്ക് കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ പുരസ്ക്കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജോയി അബ്രാഹം.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ, പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, സ്റ്റിയറിംഗ് കമ്മിറ്റി അംഗം  മജു പുളിക്കൽ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

*******

You May Also Like

Leave a Reply