പാലാ: പുനലൂർ – മൂവാറ്റുപുഴ ഹൈവേയിലെ പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട ഭാഗങ്ങളിൽ പ്രവർത്തനരഹിതമായ സോളാർ തെരുവ് വിളക്കുകൾക്കു പകരം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിൽ എം എൽ എ വിളിച്ചു ചേർത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ നിയോജകമണ്ഡലത്തിൽ ഉള്ള ഭാഗത്താണ് സോളാർ വിളക്കുകൾ മാറ്റാൻ തീരുമാനമായത്. ഈ ഭാഗത്ത് വഴിവിളക്കുകൾ ഒന്നും തെളിയുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് Read More…
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് . 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പാക് പേസർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ്പ് ഓർഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ (4) നസീം ഷാ എറിഞ്ഞ രണ്ടാം Read More…
രാമപുരം: ദീപികയുടെ 135-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. പാലാ മുനിസിപ്പൽ ടൗണ്‍ ഹാളില്‍ വച്ച് നടത്തിയ ചടങ്ങിൽ കേളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. അവാർഡ് വിതരണം ബഹു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിർവ്വഹിച്ചു. സഹകരണ സാംസ്കാരിക മന്ത്രി വി.എന്‍.വാസവന് അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, മാണി സി. Read More…