General News

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണം : ജോസഫ് ചാമക്കാല

അയർക്കുന്നം: കാലങ്ങളായി അയർക്കുന്നം പഞ്ചായത്തിലെ ജനങ്ങളുടെ ഒരു ആവശ്യമായിരുന്നു അയർക്കുന്നം ബൈപ്പാസ്. 2011 – 2016 കാലഘട്ടങ്ങളിൽ അയർക്കുന്നം ബൈപ്പാസിന് ആവശ്യമായ 6.45 കോടി രൂപ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും ധനകാര്യ വകുപ്പ് മന്ത്രി കെ കെ എം മാണിയുടെയും ജോസ് കെ മാണി എംപിയുടെയും ഇടപെടൽ മൂലം ആണ് അന്ന് ഫണ്ട്‌ അനുവദിച്ചത്. എന്നാൽ, ചില വസ്തു ഉടമകൾ സർക്കാർ നിശ്ചയിച്ച വിലക്കുറവ് മൂലം ഭൂമി വിട്ടു നൽകാത്ത സാഹചര്യം മൂലമാണ് അന്ന് ബൈപ്പാസ് നിർമ്മാണം നടക്കാതിരുന്നത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ മൂലം വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കിയത് അനുസരിച്ച് 44 കോടി രൂപയാണ് ഈ ബൈപ്പാസിന്റെ നിർമ്മാണ ചെലവ് വരുന്നത്. എന്നാൽ. ഈ കഴിഞ്ഞ ബഡ്ജറ്റിൽ ഇതിന് ആവശ്യമായ തുക അനുവദിച്ചിട്ടില്ല.

ഈ വിഷയത്തിൽ അടിയന്തരമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അയർക്കുന്നം പഞ്ചായത്ത്‌ എൽഡിഎഫ് കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്. ബഡ്ജറ്റ് ചർച്ചയിൽ ബൈപ്പാസിന് ആവശ്യമായ ഫണ്ട്‌ അനുവദിക്കണമെന്ന് മുൻ അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ചാമക്കാല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.