General News

ജോസഫ് ചാമക്കാലയെ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു

ജോസഫ് ചാമക്കാലയെ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു.

കെ എസ് സി (എം ) എറണാകുളം ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി, ടെക്നിക്കൽ സ്റ്റുഡന്റസ് കോൺഗ്രസ്-എം സംസ്ഥാന പ്രസിഡന്റ്, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം പ്രസിഡന്റ്, കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട്, പാർട്ടി കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

25 വർഷം അയർക്കുന്നം ഗ്രാമ പഞ്ചായത്ത് മെമ്പർ, 3 തവണ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ, 28 വർഷം അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ, 2 തവണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ്‌ മെമ്പർ, അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published.