കോട്ടയം: എൻ.സി.പിയുടെ കർഷക വിഭാഗമായ നാഷണലിസ്റ്റ് കി സാൻ സഭ സംസ്ഥാന പ്രസിഡണ്ടായി ജോസ് കുറ്റിയാനി മററം (പാലാ) തെരഞ്ഞെടുക്കപ്പെട്ടു. കേരള കർഷക ക്ഷേമ ബോർഡ് അംഗം കൂടിയാണ് ജോസ് കുറ്റിയാനിമറ്റം.
സംഘടനയുടെ സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചതായി എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ അറിയിച്ചു. എൻ.സി.പി കർഷക വിഭാഗം യോഗം സ്വീകരണം നൽകി. എൻ.സി.പി.ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു.