
കോട്ടയം : നീറ്റ് പരീക്ഷയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളോടു ബന്ധപ്പെട്ടവർ മാന്യമായി പെരുമാറണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കോയിപ്പള്ളി അഭിപ്രായപ്പെട്ടു.
പരീക്ഷ നടത്തിപ്പിനു കൃത്യമായ മാനദണ്ഡം വേണം. സംസ്കാര ശൂന്യമായ പരിശോധനാ രീതികൾ രാജ്യത്തിൻ്റെ സംസ്കാരത്തിന് യോജിച്ചതല്ല. കേരളത്തിൽ ഇപ്രാവശ്യമുണ്ടായ സംഭവങ്ങൾ ദു:ഖകരമാണ് ക്രൂരമായ പരിശോധനാ മുറകൾ ഇനിയും അവർത്തിക്കപ്പെടാൻ പാടില്ലെന്നും ജോസ് കോയിപ്പള്ളി പറഞ്ഞു.