ആന്റോ പടിഞ്ഞാറേക്കരയ്ക്ക് ആശംസ നേരാന്‍ ജോസ് കെ മാണിയും

പാലാ: നഗരസഭയിലെ പ്രഥമ എല്‍.ഡി.എഫ് നായകനായ കേരള കോണ്‍ഗ്രസ് (എം) ലെ അന്റോ പടിഞ്ഞാറേക്കരയുടെ വിജയത്തില്‍ സന്തോഷം പങ്കിടുവാനും ആശംസ നേരുവാനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ എത്തി.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ആന്റോയെ വെള്ളയും ചുവപ്പും ചേര്‍ന്ന ഷാള്‍ അണിയിച്ചാണ് ജോസ് കെ മാണി അഭിനന്ദനം അറിയിച്ചത്. തുടര്‍ന്ന് ആശംസ അറിയിച്ച് പ്രസംഗിക്കുകയും ചെയ്തു.

Advertisements

നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബിജു പാലുപടവന്‍, ജയ്‌സണ്‍ മാന്തോട്ടം, ജോര്‍ജ്കുട്ടി ചെറുവള്ളി എന്നിവരോടൊപ്പം കൗണ്‍സില്‍ ഹാളിലെത്തിയ ജോസ് കെ മാണിയെ മുന്‍ നഗരസഭാദ്ധ്യക്ഷരായ ലീന സണ്ണി, ബിജി ജോജോ, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കെഎം മാണിയുടെയും പിതാവായ മുന്‍ നഗരസഭാദ്ധ്യക്ഷന്‍ ജോസ് പടിഞ്ഞാറേക്കരയുടെയും കല്ലറകളില്‍ എത്തി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് അന്റോ പടിഞ്ഞാറേക്കര നഗരസഭാദ്ധ്യക്ഷന്റെ ചുമതല ഏറ്റത്.

You May Also Like

Leave a Reply