പാലായിൽ മാണി സി കാപ്പൻ, ജോസ് കെ മാണി പോരിന് കളമൊരുങ്ങുന്നു

പാലാ : പാലായിൽ മാണി സി കാപ്പൻ, ജോസ് കെ മാണി പൊരിന് കളമൊരുങ്ങുന്നു.

ജനുവരി 23ന് എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിൽ എത്തുമ്പോൾ മാണി സി കാപ്പൻ, പീതാംബരൻ മാഷ് അടക്കമുള്ള എൻ സി പി നേതാക്കളെയും കാണുന്നുണ്ട്.

Advertisements

അതെ സമയം, പാലാ അടക്കമുള്ള നിലവിലെ സീറ്റുകൾ നഷ്ടപ്പെടുത്തി ഒരു ഒത്തു തീർപ്പിനും തയാറാല്ലെന്ന് തന്നെയാണ് എൻ സി പിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയനെയും ഈ കാര്യം ധരിപ്പിക്കും. ചർച്ച നടത്താനും സാധ്യത ഉണ്ട്.

പിണറായി വിജയന്റെ നിലപാട് എന്താണെന്നു വ്യക്തമാക്കിയതിന് ശേഷം മാത്രമേ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിക്കൂ.

പിണറായി വിജയൻ എന്തു പറയുന്നു എന്നത് നിർണായകമാകും. എൻ സി പിയുടെ എതിർപ്പ് അവഗണിച്ചു ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകാൻ എൽ ഡി എഫ് തീരുമാനിച്ചാൽ പാലായിൽ യുഡിഎഫ് സ്ഥാനാർഥി ആയി മാണി സി കാപ്പൻ എത്താനുള്ള സാധ്യത ആണ് നിലനിൽക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തെ വികസന പ്രവർത്തനം തനിക്കു വോട്ട് ആകുമെന്ന് കാപ്പൻ വിശ്വസിക്കുന്നു.

കാപ്പനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിർപക്ഷം ഉയർത്തിയ പ്രധാന ആരോപണം ആയിരുന്നു കാപ്പനെ കാണാൻ ബോംബെ പോകേണ്ട അവസ്ഥ ആകും എന്ന്. എന്നാൽ കഴിഞ്ഞ ഒന്നര വർഷം കൊണ്ട് താൻ പാലായിൽ എപ്പോഴുമുണ്ടെന്നു ബോധ്യപ്പെടുത്താൻ കാപ്പനായി.

നാടിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാപ്പൻ തന്റെ സാന്നിധ്യം അറിയിച്ചു.

എന്നും യുഡിഫ് കോട്ടയായ പാലായിൽ മുന്നണിയുടെ പിന്തുണ കിട്ടിയാൽ ജോസ് കെ മാണിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ, കാപ്പൻ യു ഡി എഫ് സ്ഥാനാർത്തിയാകും
ഇതു കൊണ്ട് തന്നേ ആണ് ജോസ് കെ മാണി കടുത്തുരുത്തിയിൽ നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

കേരള കോൺഗ്രസ് എം നേതാക്കളിൽ ചിലരുടെ അഭിപ്രായത്തിൽ കടുത്തുരുത്തി ആണ് കുറച്ചു കൂടെ സുരക്ഷിത മണ്ഡലം.

എന്തായാലും കാപ്പൻ ജോസ് കെ മാണി പോര് നടക്കുമോ എന്നറിയാൻ 23 വരെ കാത്തിരിക്കേണ്ടി വരും.

You May Also Like

Leave a Reply