പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച്, ആശ്വാസം പകര്‍ന്ന് ജോസ് കെ മാണി

പാലാ: പാലായി െലയും മുത്തോലിയിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ജോസ് കെ മാണി എംപി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന എല്ലാവരോടും വിശേഷങ്ങള്‍ തിരക്കിയും അവരുടെ അവസ്ഥ കേട്ടും അവരോടു സംസാരിച്ചും സമയം ചെലവഴിച്ചാണ് ജോസ് കെ മാണി ക്യാമ്പില്‍ നിന്നു മടങ്ങിയത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഓരോ കുടുംബത്തിന്റെയും അടുത്തെത്തി അവരോടു സംസാരിച്ച് അവരെ ആശ്വസിപ്പിച്ചാണ് ജോസ് കെ മാണി മടങ്ങിയത്.

ഇതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലെ കിച്ചണ്‍ അടക്കമുള്ള സൗകര്യങ്ങളും വിലയിരുത്തി. പാലാ നഗരസഭാധ്യക്ഷ മേരി ഡൊമിനിക്, ആന്റോ പടിഞ്ഞാറേക്കര, ടോബിന്‍ തോമസ് എന്നിവരും ജോസ് കെ മാണി എംപിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

join group new

You May Also Like

Leave a Reply