പാലാ: ചികിത്സാരംഗത്ത് കൃത്യത ഉറപ്പു വരുത്തുന്ന കേന്ദ്ര ഗവര്‍മെന്റ് സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്‌നേളജി പാലാ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം നടത്തി വരുന്ന ആധുനിക ലാബ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി സന്ദര്‍ശിച്ചു.
കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ലാബ് സ്ഥാപിക്കപ്പടുന്നത്. ലാബ് പാലായ്ക്കും സമീപ ജില്ലകളിലുള്ള രോഗികള്‍ക്കും കുറഞ്ഞ നിരക്കില്‍ വിവിധങ്ങളായ ലാബ് പരിശോധനകള്‍ കൃത്യതയോടെ ലഭിക്കുന്നതിന് ഇടയാക്കുമെന്നും, നാടിന് അഭിമാനമാണെന്നും, രണ്ടു മാസത്തിനകം ഈ ലാബ് പൊതുജനങ്ങള്‍ക്കായ് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നു കരുതുന്നതായും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
ജര്‍മ്മനിയില്‍ നിന്നും, സ്‌പെയിനില്‍ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, മുന്‍ ചെയര്‍പേഴ്‌സണും കൗണ്‍സിലറുമായ ബിജി ജോജോ, ബിജു പാലുപടവന്‍, പി.എം മാത്യു, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19