പാലാ: എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയം വികസന സന്ദേശ പദയാത്ര മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി.നൂറു കണക്കിന് പ്രവർത്തകർ കാൽനട ജാഥയിൽ പങ്കെടുത്തു.
മൂന്നിലവ് കൂട്ടക്കല്ലിൽ നിന്നും ആരംഭിച്ച കാൽനട ജാഥ കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ലോപ്പസ് മാത്യു, ജോയി ജോർജ്, കെ.ഒ.ജോർജ്, ബെന്നി മൈലാട്ടർ, സിബി തോട്ടുപുറം, ജോസ് കുറ്റിയാനിമറ്റം, പി.അർ.മനോജ്, ജോയി അമ്മിയാനി, ടൈറ്റസ് ജേക്കബ്, അജിത് ജോർജ്, അഡ്വ സിറിയക് കുര്യൻ, അഡ്വ.റോയി തോമസ്, ബിജു ഇളംതുരുത്തി., ജയിംസ് മാമ്മൻ, ഇത്തമ്മ മാത്യു, ജെറ്റോ ജോസഫ്, ജോതിഷ് ജേക്കബ്, എം.ആർ.സതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
നരിമറ്റത്ത് ചേർന്ന സമാപന സമ്മേളനം മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.
മൂന്നിലവ് ” – ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള ഇല്ലിക്കൽകല്ലിലും അനുബന്ധ മേഖലകളിലുമായുള്ള ടൂറിസം വികസന പദ്ധതികളും നീലൂർ കുടിവെള്ള പദ്ധതിയും നടപ്പാക്കുമെന്നും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നവീന റോഡ് വികസന പദ്ധതികൾ നടപ്പാക്കുമെന്നും ജോസ്.കെ.മാണി അറിയിച്ചു.
ജനകീയം പദയാത്രക്കായി എത്തിയ ജോസ് കെ.മാണിക്ക് നാട്ടുകാർ നൽകിയ വികസന നിവേദനങ്ങൾക്കായുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏകലവ്യ സ്കൂളിനായുള്ള തടസ്സവും പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഉച്ചകഴിഞ്ഞ് കടനാട് മാനത്തൂരിൽ നിന്നും ആരംഭിച്ച പദയാത്ര അഡ്വ.സണ്ണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. ‘ പി.ഡി.സജി ,കെ.ഒ.രഘു, കുര്യാക്കോസ് ജോസഫ്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, ജിജി തമ്പി ,ഉഷാ രാജു, സെൻ പുതുപ്പറമ്പിൽ ജയ്സൺ പുത്തൻ കണ്ടം, ബേബി ഉറുമ്പുകാട്ട്, ബേബി കട്ടയ്ക്കൽ, ജെറി തുമ്പമറ്റം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.