കോട്ടയം ജില്ലയിലെ വിവിധ റോഡുകള്‍ക്കായി 23 കോടി രൂപയുടെ വികസനം പൂര്‍ത്തിയായെന്ന് ജോസ് കെ മാണി എംപി

കോട്ടയം: ഗ്രാമീണ റോഡുകളുടെ വികസനത്തിനായുള്ള പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ സടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 30 കിലോമോമീറ്റര്‍ വരുന്ന വിവിധ റോഡുകള്‍ക്കായി 23 കോടി രൂപയുടെ വികസനം പൂര്‍ത്തിയായതായി ജോസ് കെ മാണി എംപി അറിയിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ നിന്നും 4 കോടി രൂപ മുതല്‍മുടക്കി മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ പൂര്‍ത്തിയായ ആണ്ടൂര്‍ ഇല്ലിക്കല്‍ പാലക്കാട്ടുമല റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ. തോമസ് ചാഴിക്കാടന്‍ എം.പി യും മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഏഴു കിലോമീറ്റര്‍ ദൂരമാണ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നത്. പി.എം.ജി.എസ്.വൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കോട്ടയം ജില്ലയിലെ 30 കിലോമോമീറ്റര്‍ വരുന്ന വിവിധ റോഡുകള്‍ക്കായി 23 കോടി രൂപയുടെ വികസനം പൂര്‍ത്തിയായി.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഓടകകള്‍, കലുങ്കുകള്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കി. പ്രസ്തുത റോഡിന്റെ അഞ്ച് വര്‍ഷത്തെ പരിപാലനത്തിനായി 36 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ആണ്ടൂര്‍ പാലക്കാട്ടുമല, കോഴിക്കൊമ്പ് നീരോലിപ്പാറ മൃഗാശുപത്രി മരങ്ങാട്ടുപിള്ളി, ആലക്കാപിള്ളി മരങ്ങാട്ടുപിള്ളി എന്നീ മൂന്ന് റീച്ചുകളായാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലാ കോഴാ റോഡിന്റെ ഒരു ബൈപ്പാസായും ആണ്ടൂര്‍ പാലക്കാട്ടുമല റോഡ് മാറും.

join group new

Leave a Reply

%d bloggers like this: