ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എംപിസ്ഥാനം രാജിവച്ചത്.

പി.ജെ. കുര്യന്റെ ഒഴിവിലേക്കാണ് ജോസ് കെ. മാണി എംപിയാകുന്നത്. യുഡിഎഫ് നല്‍കിയ എംപി സ്ഥാനം കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പിരിഞ്ഞ വേളയില്‍ തന്നെ രാജിവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Advertisements

You May Also Like

Leave a Reply