എങ്ങോട്ട്? ജോസ് കെ.മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്; ഉറ്റുനോക്കി കേരള രാഷ്ട്രീയം

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11നു ജോസ് കെ.മാണി കോട്ടയത്തു നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

കെ.എം. മാണിയുടെ മരണശേഷം പാര്‍ട്ടി പിളര്‍ന്നതും, യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

യുഡിഎഫ് വിടുന്നതിനു മുന്നേതന്നെ ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍, ഇത് സംംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്കിയിരുന്നില്ല.

പാലാ, കാഞ്ഞിരപ്പള്ളി അടക്കം 13 സീറ്റുകള്‍ ജോസ് കെ മാണിക്കു നല്‍കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍ എംഎല്‍എ രംഗത്തെത്തിയത് ഇടതു മുന്നണിയെയും അതുപോലെ തന്നെ ജോസ് കെ മാണി പക്ഷത്തെയും ഒരുപോലെ ആശങ്കയില്‍ ആഴ്ത്തിയിരുന്നു.

കെഎം മാണി നിത്യവിശ്രമം കൊള്ളുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ തറവാടായ പാലായില്ലാതെ ഇടതുപക്ഷത്തേക്ക് ഇല്ലെന്ന സൂചനയാണ് എന്‍ ജയരാജ് എംഎല്‍എയും നല്‍കിയത്.

എന്തായാലും എല്ലാ ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തോടെ വിരാമം ആകുമെന്നു കരുതാം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: