Tuesday, July 27, 2021
HomePala Newsപാലായില്‍ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ പുനരാരംഭിക്കുന്നതിന് ഇടപെടലുകള്‍ നടത്തി: ജോസ് കെ മാണി

പാലായില്‍ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ പുനരാരംഭിക്കുന്നതിന് ഇടപെടലുകള്‍ നടത്തി: ജോസ് കെ മാണി

പാലാ: പാലാ മേഖലയില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നിരവധിയായ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ആവശ്യമായ രാഷ്ടീയ ഇടപെടലുകള്‍ മുന്നണി തലത്തിലും സര്‍ക്കാര്‍ തലത്തിലും നടത്തിയിട്ടുള്ളതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി അറിയിച്ചു.

ആരോഗ്യം, പൊതുമരാമത്ത് ,ജലസേചനം, ജലവിതരണം വകുപ്പുകളുടെ കീഴില്‍ നിരവധി പദ്ധതികളാണ് തുടര്‍ നടപടികള്‍ ഇല്ലാതെ പാതി വഴിയില്‍ മുടങ്ങി കിടക്കുന്നത്. ഇവ ഓരോന്നിനും മുന്‍ഗണന നല്‍കി നടപ്പാക്കുമെന്ന് ജോസ് . കെ.മാണി അറിയിച്ചു.

കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെകട്ടേറിയറ്റ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രദേശിക ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തവും ഇടപെടലുകളും ഉണ്ടാവണമെന്ന് ജോസ് കെ. മാണി അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടിയും പോഷക സംഘടനകളും പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കര്‍ഷക ക്ഷേമ ബോര്‍ഡില്‍ പരമാവധി കര്‍ഷകരെ അംഗങ്ങളാക്കുവാന്‍ പ്രത്യേക ക്യാമ്പൈന്‍ നടത്തും.

ന്യൂനപക്ഷ ക്ഷേമത്തില്‍ നീതിപൂര്‍വ്വകമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.

സണ്ണി തെക്കേടം, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, തോമസ് ആന്റണി, രാജേഷ് വാളിപ്ലാക്കല്‍, ബൈജു ജോണ്‍, സണ്ണി വടക്കേമുളഞ്ഞിനാല്‍, ആന്റോ ജോസ്, ടോബിന്‍ കണ്ടനാട്, ബെന്നി വര്‍ഗീസ്, സാജന്‍ മണിയങ്ങാട്ട്, തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, ബിജു പാലൂപടവില്‍, ബേബി കുറുവത്താഴെ, ജിനു വല്ലനാട്ട്, സോണി തെക്കേല്‍, ജോസ് കല്ലക്കാവുങ്കല്‍, ജയ്‌സണ്‍ മാന്തോട്ടം, രാമചന്ദ്രന്‍ അളളുംപുറം, ഡോമിനിക് എലിപ്പുലികാട്ട്, ജോയി അമ്മിയാനി, സലിം യാക്കിരി, സിറിയക് കുര്യന്‍, ബൈജു കൊല്ലംപറമ്പില്‍, സുനില്‍ പയ്യപ്പിള്ളി, റൂബി ജോസ്, പെണ്ണമ്മ ജോസഫ്, ജിജി തമ്പി എന്നിവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments