91ന്റെ നിറവില്‍ മാര്‍ പൗവ്വത്തില്‍; ആദരമര്‍പ്പിച്ച് ജോസ് കെ മാണി എംപി

ചങ്ങനാശേരി: 91-ാം ജന്മദിനമാഘോഷിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന് ആദരം അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. ചങ്ങനാശേരി ബിഷപ് ഹൗസിലെത്തി പൗവ്വത്തില്‍ പിതാവിനെ കണ്ട് പൊന്നാട അണിയിച്ച് ജോസ് കെ മാണി എം.പി. ആദരിച്ചു.

കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ച മാര്‍ പൗവ്വത്തില്‍ 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായും 1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായും നിയമിതനായി.

1985 നവംബര്‍ അഞ്ചിനു ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി അഭിഷിക്തനായ പിതാവ് 2007 മാര്‍ച്ച് 19നാണ് വിരമിച്ചത്. കഴിഞ്ഞ വര്‍ഷം പൗവ്വത്തില്‍ പിതാവിന്റെ നവതി വിപുലമായി ആചരിച്ച ചങ്ങനാശേരി അതിരൂപത പക്ഷേ ഈ വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം ആചരിക്കുന്നത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply