kottayam

രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണം: ജോസ് കെ മാണി എംപി

കോട്ടയം: എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി.

അക്രമം അഴച്ചുവിട്ടു കൊണ്ടുള്ള സമരങ്ങള്‍ ഒരിക്കലും നീതികരിക്കാനാവില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍, എന്തിന്റെ പേരിലായാലും പ്രതിഷേധാര്‍ഹമാണ്. പ്രവര്‍ത്തകര്‍ ജീവനു തുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എ.കെ ജി സെന്ററിന് നേരേ ബോംബെറിഞ്ഞ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനായിരുന്നു കലാപകാരികളുടെ നീക്കമെന്ന് കരുതേണ്ടി വരും.

ഇത്തരം ഹീനമായ ശ്രമങ്ങള്‍ തീര്‍ച്ചയായും നാടിന്റെ സമാധാനം കെടുത്തും. അതു തന്നെയാണ് കലാപകാരികള്‍ ആഗ്രഹിക്കുന്നതും. നാട്ടില്‍ പ്രതിഷേധിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാലത് മര്യാദയുടെ സീമകള്‍ ലംഘിച്ച് പാര്‍ട്ടി ഓഫീസിന് ബോംബെറിഞ്ഞു കൊണ്ടാകരുത്.അങ്ങനെ ചെയ്യുന്നവര്‍ ജനഹൃദയങ്ങളില്‍ നിന്നും നിഷ്‌കാസിതരാകുമെന്ന് മറക്കരുതെന്ന് ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published.