ജോസ് കെ. മാണി നയിക്കുന്ന എല്‍ഡിഎഫ് ജനകീയം പദയാത്ര ഇന്ന് എലിക്കുളത്തും മീനച്ചിലും

പാലാ: എല്‍.ഡി.എഫ് മുന്നണി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിളമ്പരം ചെയ്തു കൊണ്ട് ജോസ്.കെ.മാണിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനകീയം പദയാത്ര ഇന്ന് (ശനി) എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളില്‍ നടത്തും.

രാവിലെ 9 മണിക്ക് എലിക്കുളം ബാങ്ക് ജംഗ്ഷനില്‍ നിന്നും ആശുപത്രി ജംഗ്ഷനിലേക്ക് സംസ്ഥാന പാതയിലൂടെ നടത്തുന്ന പദയാത്ര എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്യും.

Advertisements

ഉച്ചകഴിഞ്ഞ് മീനച്ചില്‍ പഞ്ചായത്തില്‍ പൂവരണിയില്‍ നിന്നും ആരംഭിക്കുന്ന കാല്‍നട ജാഥ വൈകിട്ട് പൈകയില്‍ സമാപിക്കും.

നാളെ (ഞായര്‍) രാവിലെ ഭരണങ്ങാനം പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് തലപ്പലത്തും പദയാത്ര നടത്തും. ജയ്ക് പി.തോമസ്,പി. എം. ജോസഫ്, സണ്ണി ഡേവിഡ്, പ്രൊഫ. ലോപ്പസ് മാത്യു, ബാബു കെ. ജോര്‍ജ്, ബെന്നി മൈലാടൂര്‍, സിബി തോട്ടുപുറം, പീറ്റര്‍ പന്തലാനി, ഫിലിപ്പ് കുഴികുളം,േജാസ് ടോം എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.

You May Also Like

Leave a Reply