കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ജോസ് കെ മാണി എം പി

പാലാ: കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്നു വിതരണം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള കോണ്‍ഗ്രസ് എം ജോസ്് വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി എം പി.

ജാഗ്രതയും മാസ്‌ക് ഉപയോഗവും കോവിഡ് പ്രതിരോധത്തിന് അടിത്തറ ആണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സൗജന്യ ഹോമിയോ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ സ്വപ്‌ന കിരണില്‍ നിന്ന് മരുന്നുകള്‍ ജോസ് കെ മാണി ഏറ്റുവാങ്ങി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക മുഖ്യപ്രഭാഷണം നടത്തി.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Leave a Reply

%d bloggers like this: