കാര്‍ഷിക മേഖലയ്ക്കായി പുത്തന്‍പായ്‌ക്കേജുകള്‍ പ്രഖ്യാപിക്കണം: ജോസ് കെ മാണി

മുണ്ടക്കയം: ഇന്ത്യയിലെ കര്‍ഷകരില്‍ സംജാതമായിരിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര പായ്‌ക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും വിവാദ ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു.

പൂഞ്ഞാര്‍ നിയോജക മണ്ഡത്തിലെ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മത്സരിച്ചവര്‍ക്കും, ജയിച്ചവര്‍ക്കും നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമാകണമെന്നും കാര്‍ഷിക മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതും- യുവജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതുമായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്നും ജനപ്രതിനിധികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഐതിഹാസിക വിജയത്തിലേക്ക് പാര്‍ട്ടിയേയും ഇടതുപക്ഷ മുന്നണിയേയും നയിച്ച ജോസ് കെ മാണിക്ക്, രണ്ടിലയില്‍ ആലേഖനം ചെയ്ത ഉപഹാരം നിയോജകമണ്ഡലം കമ്മറ്റി സമ്മാനിച്ചു.

ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെസി ഷാജന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണിക്കുട്ടി മീത്തിനകം, ബിജി കല്ലങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: സാജന്‍ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, മിനി സാവിയോ, ഔസേപ്പച്ചന്‍ കല്ലങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റന്മാരായ തോമസുകുട്ടി കറിയാപുരയിടം, ജെസി ജോസ്, റെജി ഷാജി എന്നിവര്‍ക്കും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷര്‍ക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കും സ്വീകരണം നല്‍കി.

നിയോജകം മണ്ഡലം പ്രസിഡന്റ് അഡ്വ: സാജന്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറി പ്രാഫ. ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്കുട്ടി അഗസ്തി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തോമസ്‌കുട്ടി മുതുപുന്നക്കല്‍, സിറിയക് ചാഴികാടന്‍, തോമസ് കട്ടക്കല്‍, ഡയസ് കോക്കാട്ട്, സോജന്‍ ആലക്കുളം, പി.ടി തോമസ് പുളിക്കല്‍, ചാര്‍ലി കോശി, കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജാന്‍സ് വയലിക്കുന്നേല്‍, കെ.എസ്. സി (എം) നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി, വനിതാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോളി ഡൊമിനിക്, അജിവെട്ടുകല്ലാംകുഴി, കെ.പി സുജീലന്‍, മോളി ദേവസ്യ, തോമസ് മാണി,അനിയാച്ചന്‍ മൈലപ്ര, പി സി. സൈമണ്‍, തങ്കച്ചന്‍ കാരക്കാട്ട്, റോയി വിളക്കുന്നേല്‍, തോമസ് മാണി, അജേഷ് കുമാര്‍,ചാക്കോ തുണിയംപ്രായില്‍, തങ്കച്ചന്‍ പറയരുപറമ്പില്‍ ഔസേപ്പച്ചന്‍ വരവുകാല, സദാനന്ദന്‍,സാബു കലാപറമ്പില്‍, സണ്ണി വെട്ടുകല്ലേല്‍,സിഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply