കേരള കോണ്‍ഗ്രസ് ചെയര്മാന് കൂടിയായ ജോസ് കെ. മാണിക്ക് ഇന്നും തിരക്കോട് തിരക്ക്. രാവിലെ വീട്ടിലെത്തിയ സന്ദര്‍ശകരോട് കുശലം പറഞ്ഞ് നിവേദനങ്ങള്‍ക്ക് മറുപടിയും തുടര്‍നടപടികള്‍ക്ക് ശുപാര്‍ശകളും നല്കി.
ഇതിനിടെ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. രോഗീ സന്ദര്‍ശനം മരണവീടു സന്ദര്‍ശനം എന്നിവയ്ക്കായി ഉച്ചവരെ ചിലവഴിച്ചു.
ഉച്ചകഴിഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും എത്തി. പൂഞ്ഞാര്‍ എല്‍, ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ കുളത്തുങ്കല്‍ ,കടുത്തുരുത്തിയിലെ സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുമായി വോട്ടെടുപ്പ് അവലോകനം ചെയ്തു. തൊടുപുഴയിലെ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു.
വൈകിട്ട് പാലായിലെ വിവിധ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് നേതാക്കളുീ എത്തി. രാത്രിയും ചര്‍ച്ചകള്‍ തുടരുകയാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4