സോളാറും സ്വര്‍ണക്കടത്തും വ്യത്യസ്തം! മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ. മാണി

കോട്ടയം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ജോസ് കെ. മാണി എംപി. തിരുവനന്തപുരം സ്വര്‍ണകടത്തുകേസില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരെ യാതൊരു കാരണവശാലും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സോളാര്‍ കേസും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഡിഎഫ് പുറത്താക്കിയ ജോസ് കെ മാണി ഇടതു പക്ഷത്തു ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ മാണി രംഗത്തു വന്നിരിക്കുന്നത്.

You May Also Like

Leave a Reply