ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ തിരിച്ചുപിടിക്കുവാന്‍ നേരിട്ടെത്തി ജോസ് കെ മാണി

പൂഞ്ഞാര്‍: കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ തിരിച്ചു പിടിക്കുവാന്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മണ്ഡലത്തില്‍ നേരിട്ടെത്തി പ്രചാരണം നടത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് ജോസ് കെ മാണി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയത്.

Advertisements

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും യൂത്ത്ഫ്രണ്ട് (എം) നേതാവുമായ അഡ്വ. ബിജു ഇളംതുരുത്തിയുടെ പ്രചാരണാര്‍ത്ഥമാണ് ജോസ് കെ മാണി എത്തിയത്. കേരള കോണ്‍ഗ്രസ് എം ഇടപെടലില്‍ എല്‍.ഡി.എഫ് നടപ്പാക്കിയ സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ അദ്ദേഹം വോട്ടര്‍മാരോട് പങ്കുവച്ചു.

You May Also Like

Leave a Reply