റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലി കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീത്; ജോസ് കെ മാണി

കോട്ടയം. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കാന്‍പോകുന്ന ട്രാക്ടര്‍ റാലി കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

പത്താംവട്ട ചര്‍ച്ചയിലും കര്‍ഷക ആവശ്യങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു.

തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.

സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, ജോബ് മൈക്കിള്‍, പി.എം മാത്യു എക്‌സ്.എം.എല്‍.എ, വിജി എം.തോമസ്, ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം, സാജന്‍ തൊടുക, ജോജി കുറത്തിയാടൻ തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

Leave a Reply